kerala

വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ

By webdesk14

November 06, 2023

അസമയത്തെ വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2005 ല്‍ സുപ്രീംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്.

നേരത്തെ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു. വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം വിധി വന്നതിനു പിന്നാലെ വ്യക്തമാക്കിയരുന്നു.