മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് അവതരിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓഫീസുകളില്‍ ജീന്‍സും ടീ ഷര്‍ട്ടും ചെരുപ്പും നിരോധിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ ഖാദിയുടുക്കണമെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ സേവകരെ കുറിച്ച് പൊതു ജനങ്ങളില്‍ മതിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഏതെല്ലാം വസ്ത്രങ്ങളാണ് ഉടുക്കേണ്ടത് എന്ന പട്ടികയും നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് സാരി, സല്‍വാര്‍, ചുരിദാര്‍ കുര്‍ത്ത, പാന്റും കുര്‍ത്തയും അല്ലെങ്കില്‍ ഷര്‍ട്ട് എന്നിങ്ങനെ പോകുന്നു. ആണുങ്ങള്‍ക്ക് പാന്റും ഷര്‍ട്ടുമാണ് വേഷം. കുത്തുന്ന നിറമുള്ള വസ്ത്രവും അസാധാരണ എംബ്രോയ്ഡറി വര്‍ക്കുള്ള വസ്ത്രങ്ങളും ധരിക്കരുത് എന്നും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ചയാണ് ഖാദി ധരിക്കേണ്ടത്.