More

വാഹന രജിസ്‌ട്രേഷന്‍-ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി

By chandrika

January 07, 2017

ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്‍ നിരക്ക് പത്തിരട്ടിവരെയാണ് വര്‍ധിപ്പിച്ചത്. ലൈസന്‍സുടമയ്ക്ക് മറ്റൊരുവിഭാഗം വാഹനത്തിന് ലൈസന്‍സ് എടുക്കാനുള്ള ഫീസ് ഇരുനൂറില്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് 5000 രൂപ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസ് 50 രൂപയാക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് രണ്ടായിരത്തിയഞ്ഞൂറില്‍നിന്ന് പതിനായിരം രൂപയായി വര്‍ധിപ്പിച്ചു. ഇവ കൂടാതെ സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസും മറ്റും കൂടിയാവുമ്പോള്‍ ഫീസ് നിരക്കുകളില്‍ ഇനിയും ഉയര്‍ച്ചയുണ്ടാവും.

മറ്റു നിരക്കുകളില്‍ വന്ന മാറ്റങ്ങള്‍