kerala

കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

By web desk 1

September 04, 2021

തിരുവനന്തപുരം: കെഎസ്ആര്‍സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത് ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍സി കോംപ്ലക്സുകളില്‍ കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോക്ക് കടമുറികള്‍ വാടകക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെഎസ്ആര്‍സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ പലയിടത്തും അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.