kerala

ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച, മന്ത്രിമാര്‍ ഇന്ന് അമല്‍ ജ്യോതി കോളജിലെത്തും

By webdesk14

June 07, 2023

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിതല സമിതിയുമായുള്ള ചര്‍ച്ച ഇന്ന് നടക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും സഹകരണ മന്ത്രി വിഎന്‍ വാസവനുമാണ് കോളേജ് മാനേജുമെന്റുമായും വിദ്യാര്‍ത്ഥി പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നത്. രാവിലെ 10ന് ചര്‍ച്ച നടക്കും. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം, അധ്യാപകര്‍ക്ക് വീഴ്ച സംഭവച്ചിട്ടില്ലെന്ന വാദവുമായി ഉറച്ചു നില്‍ക്കുകയാണ് മാനേജ്‌മെന്റ്.

കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. 10 വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയ്‌ക്കെത്തും.