kerala

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്റ്റില്‍

By webdesk18

November 06, 2025

അങ്കമാലി: കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പിള്ളി റോസിലിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക വിഭ്രാന്തിയെയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

കുഞ്ഞിനെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് ചോര പുരണ്ട കത്തി കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോസിലി മാനസിക പ്രശ്‌നങ്ങള്‍ക്കായി ചികിത്സയില്‍ ആയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

കത്തി കൊണ്ട് കഴുത്ത് മുറിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമാണെന്ന് ഉറപ്പിച്ചു. കൊല്ലപ്പെട്ടത് ആന്റണി-റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകള്‍ ഡെല്‍നയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഡെല്‍നയുടെ മൃതദേഹം വീട്ടിലെത്തിച്ച് ഇടക്കുന്നം സെന്റ് ആന്റണീസ് പള്ളിയില്‍ വൈകീട്ട് സംസ്‌കരിക്കും.