closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added

death

മുന്‍ കാമുകിയുടെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച യുവാവ് അതേ ഗ്രനേഡ് പൊട്ടി യുവാവിന് ദാരുണാന്ത്യം

By webdesk17

May 30, 2025

ബാങ്കോക്ക്: തായ്ലാന്‍ഡില്‍ മുന്‍ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി ബൗണ്‍സ് ചെയ്ത് തിരുച്ചുവന്നു പെട്ടിതെറിച്ച് യുവാവിന് ദാരുണാന്ത്യം. പ്രണയ നൈരാശ്യം യുവാവിന്‍ മുന്‍ കാമുകിയോടും കുടുംബത്തോടും പകയായി മാറിയിരുന്നു. ഇതാണ് യുവാവിനെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റെഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് ഇതിനായ് ഉപയോഗിച്ചത്.

യുവതിയുമായി യുവാവ് ഏറെ നാളായി പ്രശ്നങ്ങളിലായിരുന്നു. ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു ഇയാള്‍ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവാവ് ഗ്രനേഡാക്രമണത്തിനു മുതിരുകയായിരുന്നു.

ഇയാള്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണില്‍ തട്ടി തിരിച്ച് യുവാവിന് നേരെ തന്നെ വരികയായിരുന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുമ്പോഴാണ് കയ്യില്‍ വച്ച് പൊട്ടിതെറിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു യുവാവിന്റെ ശരീരം. അതേസമയം ഇയാളുടെ കാറില്‍ നിന്നും അര കിലോ ഗ്രാം മെത്താഫെറ്റമിനും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.