Video Stories

കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് പരാതി

By chandrika

December 14, 2016

തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് പരാതി. പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ദേശീയ ഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചില്ലെന്നുമാണ് പരാതി. റവല്യൂഷണറി യൂത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍എ സഫീറാണ് പരാതി നല്‍കിയത്.

ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതല കൂടി വഹിക്കുന്ന എഎസ്പി മെറിന്‍ ജോസഫ് ഐപിഎസിനാണ് പരാതി നല്‍കിയത്. സമയക്രമവും ആലപിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയും പാലിച്ചെല്ലുമാണ് പാരതിയില്‍ മുഖ്യമായും വ്യക്തമാക്കുന്നത്.