kerala

ഷാരോണ്‍ വധക്കേസില്‍ മൊഴിമാറ്റി ഗ്രീഷ്മ; കുറ്റസമ്മതം നടത്തിയത് പൊലീസ് ഭീഷണിയെ തുടര്‍ന്ന്

By Test User

December 09, 2022

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജിന് ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ കോടതി മുറിയില്‍ മൊഴിമാറ്റി. മാതാപിതാക്കളെ പ്രതികളാക്കുമെന്ന പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് നേരത്തെ കുറ്റസമ്മതം നടത്തിയതെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് ഗ്രീഷ്മ കോടതിയില്‍ പറഞ്ഞത്.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ തിരിഞ്ഞത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. ഗ്രീഷ്മക്കെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുകയാണെന്നും 70 ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.