kerala

ജി.എസ്.ടി: സംസ്ഥാനത്ത് ആശയക്കുഴപ്പം

By Chandrika Web

July 19, 2022

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്നതില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുന്നു. പായ്ക്കറ്റ് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുന്നതിലാണ് ആശയക്കുഴപ്പം.

കേരളത്തില്‍ ഭൂരിപക്ഷം ഉല്‍പനങ്ങളും പഴയ വിലയില്‍ തന്നെയാണ് ഇന്നലെ വില്‍പന നടത്തിയത്. കടകളില്‍ നിലവില്‍ സ്റ്റോക്കുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ചില്ലറയായി തൂക്കി വിറ്റാല്‍ നികുതി കുറയുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. സോഫ്റ്റ്വെയറില്‍ മാറ്റം വരാത്തതും പ്രതിസന്ധിയാണ്.