Connect with us

Culture

66 ഇനങ്ങളുടെ നികുതി നിരക്ക് കുറച്ചു

Published

on

ചരക്കു സേവന നികുതി നിരക്ക് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. വിപണിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്‌കരിച്ചതെന്ന് തീരുമാനം അറിയിക്കവെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. 133 ഉത്പന്നങ്ങളുടെ നികുതി പരിഷ്‌കരിക്കണമെന്ന നിര്‍ദേശമാണ് വ്യവസായ മേഖലയില്‍ നിന്നുണ്ടായിരുന്നതെന്നും 16-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗ ശേഷം അദ്ദേഹം വെളിപ്പെടുത്തി.
നിരക്കില്‍ മാറ്റം വരുന്നവ ഇപ്രകാരം;
* കശുവണ്ടിയുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. * പഴം, പച്ചക്കറി, അച്ചാര്‍, സോസ് തുടങ്ങിയ അടക്കം ചെയ്ത പായ്ക്കറ്റ് ഭക്ഷണങ്ങളുടെ നികുതി 18ല്‍ നിന്ന് 12 ശതമാനമാക്കി * അഗര്‍ബത്തിയുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി * ഡെന്റ്ല്‍ വാക്‌സ് 12ല്‍ നിന്ന് അഞ്ചുശതമാനമാക്കി. * ഇന്‍സുലിന്‍ 12ല്‍ നിന്ന് അഞ്ചുശതമാനം * പ്ലാസ്റ്റിക് മുത്തുകള്‍ 28ല്‍ നിന്ന് 18 ശതമാനം * പ്ലാസ്റ്റിക് ടാര്‍പോളിന്‍ 28ല്‍ നിന്ന് 18 ശതമാനം * സ്‌കൂള്‍ ബാഗുകള്‍ 28ല്‍ നിന്ന് 18 ശതമാനം * എക്‌സര്‍സൈസ് ബുക്കുകള്‍ 18ല്‍ നിന്ന് 12 ശതമാനം * കളറിങ് ബുക്കുകളുടെ നികുതി 12ല്‍ നിന്ന് പൂജ്യം ശതമാനമാക്കി * മുന്‍കൂട്ടി വാര്‍ത്ത കോണ്‍ക്രീറ്റ് പൈപ്പുകളുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി * കത്തിപോലുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ 18ല്‍ നിന്ന് 12 ശതമാനം * ട്രാക്ടര്‍ ഭാഗങ്ങള്‍ 28ല്‍ നിന്ന് 18 ശതമാനം * കമ്പ്യൂട്ടര്‍ പ്രിന്ററുകള്‍ 28ല്‍ നിന്ന് 18 ശതമാനം.
സിനിമാ ടിക്കറ്റിന്റെ നികുതി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ജി.എസ്.ടി പ്രകാരം രണ്ടു തരത്തിലുള്ള സിനിമാ ടിക്കറ്റുകളാണ് ഉണ്ടാകുക. 100 രൂപയോ അതില്‍ താഴെയുള്ളതോ ആയ ടിക്കറ്റുകള്‍ക്ക് 18 ശതമാനമാണ് നികുതി. 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവും. നിലവില്‍ വിനോദ നികുതികള്‍ സംസ്ഥാനങ്ങളാണ് ചുമത്തുന്നത്. 28 മുതല്‍ 110 രൂപ വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതികള്‍. സിനിമാ ടിക്കറ്റിന്റെ രാജ്യത്തെ ശരാശരി നികുതി 30 ശതമാനമാണ്. അതേസമയം പല സംസ്ഥാനങ്ങളും ചില സിനിമകള്‍ക്ക് നികുതിയിളവ് നല്‍കാറുണ്ട്. ജി.എസ്.ടി ചട്ടപ്രകാരം ഇത്തരത്തില്‍ കേന്ദ്രീകൃതമായ നികുതിയിളവില്ല. ടെക്സ്റ്റയില്‍, വജ്ര സംസ്‌കരണം തുടങ്ങിയ വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതിനിടെ, ലോട്ടറിയുടെ നികുതിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൗണ്‍സില്‍ ഈ മാസം 18ന് വീണ്ടും യോഗം ചേരുന്നുണ്ട്. മൊത്തം നാല് സ്ലാബുകളിലായാണ് ജി.എസ്.ടി നികുതി ഏര്‍പ്പെടുത്തുന്നത്. 5,12,18,28 എന്നിങ്ങനെയാണ് സ്ലാബുകള്‍.

Culture

ഒരേ യുവാവിനെ വിവാഹം ചെയ്ത് ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍

എന്നാല്‍ ഈ വിവാഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹം നിയമപരമാണോയെന്നാണ് പലരും സംശയിക്കുന്നത്.

Published

on

ഒരേ യുവാവിനെ വിവാഹം കഴിച്ച്‌ ഇരട്ട സഹോദരിമാര്‍. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ഐടി എഞ്ചിനീയര്‍മാരായ പിങ്കി, റിങ്കി എന്നിവരാണ് അതുല്‍ എന്ന സുഹൃത്തിനെ വിവാഹം കഴിച്ചത്.ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഒപ്പം വിമർശനങ്ങളും.

മുംബൈയില്‍ ഐടി എഞ്ചിനീയര്‍മാരായ ഇവര്‍ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വച്ചാണ് ഒരേ പുരുഷനെ വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ച്‌ വളര്‍ന്ന ഇവര്‍ക്ക്, പരസ്പരം പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനമെടുക്കുവാന്‍ കാരണമായത് എന്ന് പറയുന്നു. വിവാദമായ വിവാഹത്തിന് യുവതികളുടെയും പുരുഷന്റെയും വീട്ടുകാര്‍ സമ്മതിച്ചു. അമ്മയ്ക്കൊപ്പമാണ് അച്ഛന്‍ മരിച്ച പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. അതുലിന്റെ കാറിലാണ് അമ്മയുടെ ചികിത്സയ്ക്കായി ഇവര്‍ ആശുപത്രിയില്‍ പോയിരുന്നത്. ഇങ്ങനെ പരസ്പരം അടുക്കുകയായിരുന്നു.

എന്നാല്‍ ഈ വിവാഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹം നിയമപരമാണോയെന്നാണ് പലരും സംശയിക്കുന്നത്.

Continue Reading

Art

വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 6ന്; അരങ്ങൊരുക്കി കണിയാരം

ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും

Published

on

മാനന്തവാടി: 41ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 6 മുതല്‍ 9 വരെ മാനന്തവാടിയില്‍ നടക്കും. കണിയാരം ഫാദര്‍ ജി കെ എം ഹയര്‍സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ടി.ടി.ഐ, സാന്‍ജോ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ചാണ് കലോത്സവം നടക്കുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശിപ്രഭ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഏകദേശം 8000ത്തിലധികം ആളുകള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 7ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിശിഷ്ടാതിഥികളായി ഡോക്ടര്‍ ശ്യാം സൂരജ്, അഖില്‍ദേവ് എന്നിവര്‍ സംബന്ധിക്കും.

ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ അധികൃതര്‍, രക്ഷകര്‍തൃ – വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഡിസംബര്‍ 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വയനാട് ജില്ല കളക്ടര്‍ എ ഗീത സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷത വഹിക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പ്രകൃതി സൗഹാര്‍ദപരമായാണ് മേള നടത്തുന്നത്.

14 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുക. വയനാട് ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പേരുകളോ, വയനാട്ടുകാരായ എഴുത്തുകാരുടെ പേരുകളോ ആണ് വേദികളുടെ പേരുകള്‍ ആയി ക്രമീകരിച്ചിരിക്കുന്നതെന്നും സംസ്ഥാനമാകെ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ഒരു മെഗാ ബാനര്‍ ക്യാമ്പയിന്‍ ആറാം തീയതി വൈകുന്നേരം 3.30ന് നടത്തുമെന്നും സംഘാടക സമിതി അറിയിച്ചു.

മേളയോട് അനുബന്ധിച്ചുള്ള വിളംബര ജാഥ ഡിസംബര്‍ 5 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച ഗാന്ധി പാര്‍ക്കില്‍ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
മുന്നൂറിലധികം വിദ്യാര്‍ത്ഥികളും സംഘാടകസമിതി അംഗങ്ങളും വിളംബര ജാഥയില്‍ പങ്കെടുക്കും. ജനറല്‍ കലോത്സവം, അറബിക്കലോത്സവം, സംസ്‌കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ 300-ല്‍ അധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാവുക .ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ അടക്കം ഏതാണ്ട് 2500 ല്‍ അധികം ആളുകള്‍ മത്സരത്തിന് എത്തും എന്ന് കരുതുന്നു കൂടാതെ ആയിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നതായും സംഘാടക സമിതി. വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി, പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ എന്‍.പി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, മാര്‍ഗരറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് മനോജ് പങ്കെടുത്തു.

Continue Reading

Film

ഇറാനില്‍ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം രാജ്യാന്തര മേളയില്‍

ഇറാനിയന്‍ സര്‍ക്കാര്‍ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

Published

on

ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്തായി രചനയും സംവിധാനവും നിര്‍വഹിച്ച ലൈലാസ് ബ്രദേഴ്‌സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപിച്ച ചിത്രത്തിന് ഫിപ്രസി , സിറ്റിസണ്‍ഷിപ്പ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു . തുടര്‍ന്ന് ഇറാനിയന്‍ സര്‍ക്കാര്‍ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

മാതാപിതാക്കള്‍ക്കും നാല് സഹോദരന്മാര്‍ക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം .ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സാധാരണക്കാരന്റെ നേര്‍ചിത്രം കൂടിയാണ് ചിത്രം വരച്ചു കാട്ടുന്നത്. അസ്ഗര്‍ ഫര്‍ഹാദി സിനിമകളിലൂടെ ശ്രദ്ധേയയായ തരാനെ അലിദൂസ്തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading

Trending