kerala

നടിമാരുമായി കിടപ്പറ പങ്കിടാമെന്ന് വിശ്വസിപ്പിച്ച് ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; കൊച്ചി സ്വദേശി പിടിയില്‍

By webdesk17

November 12, 2024

നടിമാരുടെ ചിത്രം കാണിച്ച്, നടിമാരുമായി കിടപ്പറ പങ്കിടാമെന്ന് വിശ്വസിപ്പിച്ച് ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കൊച്ചി സ്വദേശി പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടി. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെും കണ്ടെത്തി. ഈ ഗ്രൂപ്പുകളില്‍ നടിമാരുടെ ചിത്രം പ്രചരിപ്പിച്ച് ഡേറ്റിങ്ങിന് അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇതിലൂടെ പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.