News
ഗ്വാട്ടിമാലയെ വിറപ്പിച്ച് എയ്റ്റ കൊടുങ്കാറ്റ്; ദൃശ്യങ്ങള്‍
മെക്‌സിക്കോസിറ്റി: ഗ്വാട്ടിമാലയെ വിറപ്പിച്ച് എയ്റ്റ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ 150 ഓളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു.
എയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും സൈന്യം പ്രാഥമിക വിവരം നല്‍കിയിരുന്നു. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്.
റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടന്‍ എത്തിക്കാനും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വീടിന്റെ മുകള്‍ തട്ടിലും മറ്റും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഏയ്റ്റ സര്‍വ മേഖലയേയും തകര്‍ത്തെറിഞ്ഞാണ് പോവുന്നത്.
Hundreds of people in areas of La Lima & parts of San Pedro Sula in northern #Honduras have been forced onto their rooftops to escape the rising waters & flooding. Many are waiting for boats & rescue teams.
This video is circulating on social networks #Eta #HurricaneEta pic.twitter.com/Oa1xKLwZeO
— Honduras Solidarity (@hondurassol) November 5, 2020
നൂറ് വര്‍ഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ കുടുങ്ങിയവര്‍ക്കായി ഭക്ഷണം പോലും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാറ്റിന് വരും ദിവസങ്ങളില്‍ ശക്തി വര്‍ധിക്കുമെന്നും മഹാദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
Tropical Storm #Eta has devastated #Honduras. JTF-B is currently conducting rescue operations with the Honduran government. We have stood by Honduras for almost 40 years & we stand by you today. #Partnership #EnduringPromise #ProgressThroughUnity @Southcom @ARMYSOUTH pic.twitter.com/SsJLiZcg5G
— Joint Task Force-Bravo (@jtfbravo) November 6, 2020
https://twitter.com/daniBTSxHN/status/1324858075606560768
-
GULF8 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories20 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

