Culture

ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവിനെ ആദരിച്ചു

By Chandrika Web

December 28, 2022

കൊണ്ടോട്ടി: ഡിക്ലെയിൻ പുഷ് അപ്പ് ഇനത്തിൽ ഗിന്നസ് ബുക്കിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ അസ്‌കർ കൊട്ടായിയെ ഷാവോലിൻ ഡ്രാഗൺ കുങ്ഫു അസോസിയേഷന്റെ നേതൃത്ത്വത്തിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ അച്ചു അധ്യക്ഷനായ ചടങ്ങിൽ ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കോയ ഉദ്ഘാടനം നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ എം എസ് പി കമ്മാന്റണ്ടും കൂടിയായ യു ഷറഫലി മുഖ്യാതിഥിയായ ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറിയും ചീഫ് ഇൻസ്ട്രക്ടറുമായ അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചെറുകാവ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഷിഖ് പുത്തൂപ്പാടം, വാർഡ് മെമ്പർ അൻവർ അരൂർ, കെ സിദ്ധീഖലി, എൻ കുട്ട്യാലി , ഹെഡ്മാസ്റ്റർ കെ അഫ്സൽ , കെ ഷാജഹാൻ മാസ്റ്റർ, വി ടി ഹസൻ, പി സലാം തുടങ്ങിയവർ സംസാരിച്ചു