അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുന്നു. ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ 100 സീറ്റുമായി ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു. അതേസമയം ശക്തമായ പോരാട്ടം പുറത്തെടുത്ത കോണ്‍ഗ്രസ് 80 സീറ്റുകളിലാണ് ലീഡ്. ലീഡുനിലകള്‍ മാറി മാറി വരുന്ന സാഹചര്യമാണ് ഗുജറാത്തില്‍ കാണുന്നത്.

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇത്രയും ശക്തമായ പോരാട്ടം നടത്തുന്നത്. അതേമസമയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രൂപാണിയടക്കം പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.