india

ഗുജറാത്തില്‍ പുതിയ മന്ത്രിസഭ; പഴയ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കി

By web desk 1

September 16, 2021

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരില്‍ ഒഴിവാക്കിയിട്ടുണ്ട്.

പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒന്‍പത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുന്‍ മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ. വൈകിട്ട് 4.30ന് ആദ്യ മന്ത്രിസഭ യോഗം ചേരും.