india

ഗുജറാത്തിൽ 425 കോടിയുടെ മയക്കുമരുന്ന് പിടികൂടി

By webdesk13

March 07, 2023

ഗുജറാത്ത് തീരത്ത് 425 കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശബോട്ട് കോസ്റ്റ്ഗാർഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നാണ് ഗുജറാത്ത് തീരത്തു നിന്നും കോസ്റ്റ്ഗാർഡ് പിടികൂടിയത്.