india

ഗുജറാത്തിൽ 4.3 കോടിയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ നാല് പേർ അറസ്റ്റിൽ

By webdesk15

May 01, 2023

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 4.3 കോടി രൂപ വിലമതിക്കുന്ന 7.15 കിലോഗ്രാം സ്വർണ്ണം പിടികൂടി.നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ദുബായിൽ നിന്നുള്ള വിമാനത്തിൽ അനധികൃതമായി കൊണ്ടുവന്നതാണ് സ്വർണമെന്നാണ് വിവരം. രണ്ടുപേരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. ഫെനിൽ മവാനി (27), നീരവ് ദബാരിയ (27), ഉമേഷ് ലഖോ (34), സാവൻ റഖോലിയ (30) എന്നിവരാണ് പിടിയിലായത്.