india

ഗുജറാത്ത് കലാപകേസിലെ 26 പ്രതികളെ കോടതി വെറുതെവിട്ടു

By webdesk15

April 02, 2023

2002 ലെ ​ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സം​ഗക്കേസിലും കൊലപാതകക്കേസിലുമുൾപ്പെട്ട 26 പ്രതികളെ ​ഗുജറാത്ത് കോടതി വെറുതെവിട്ടു. 20 വർഷം പഴക്കമുള്ള കേസിൽ തെളിവില്ലാത്തതിനാലാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.പഞ്ച്മഹൽ ജില്ലയിലെ ഹാലോളിലുളള അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസമയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ ആകെ 39 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു.