india

ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി 14 ദിവസത്തിനകം; ആദ്യ ഘടകം കശ്മീരില്‍

By Chandrika Web

August 27, 2022

ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവുമായി ഗുലാം നബി ആസാദ്. ആദ്യ ഘടകം ജമ്മുകശ്മീരില്‍ രൂപീകരിക്കുമെന്ന് ഗുലാംനബി ആസാദിന്റെ അടുത്ത അനുയായി ജി.എം സരൂരി പറഞ്ഞു. ഇത് 14 ദിവസത്തിനകം നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ നേതാക്കളുമായി ഗുലാം നബി കൂടിക്കാഴ്ച നടത്തി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കലാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നും സരൂരി പറഞ്ഞു.