gulf

യുഎഇ ദേശീയ ദിന, സ്മരണ ദിനാചരണം; പൊതു അവധി പ്രഖ്യാപിച്ചു

By web desk 1

November 23, 2020

അബുദാബി:യുഎഇയുടെ 49ാമത് ദേശീയ ദിനം, സ്മരണ ദിനാചരണം(രക്തസാക്ഷി ദിനം)എന്നിവയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ചമുതല്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്.

ഇതോടൊപ്പം വാരാന്ത്യ അവധി കൂടി ചേരുന്നതോടെ അഞ്ചു ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ ഒന്നിനാണ് സ്മരണ ദിനാചരണത്തിന്റെ ഭാഗമായുള്ള അവധി. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ യുഎഇ ദേശീയ ദിനാഘോഷത്തിനോട്അനുബന്ധിച്ച് അവധിയായിരിക്കും.