kerala

ആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു

By Akhila

February 26, 2026

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക് പറ്റിയെന്ന ആരോപണത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെഎസ്‌യു. മന്ത്രിക്കൊപ്പമുള്ള ഗണ്‍മാന്റെ കറുത്ത ഉടുപ്പാണിതെന്ന് കെഎസ്‌യു വിശദീകരിച്ചു. ആരോഗ്യമന്ത്രി അഭിനയ റാണിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ കയ്യില്‍ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. സിസിടിവി കാലത്തും സിപിഎം നുണപറയുകയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍. ഷംസീര്‍ ആണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം, വീണാ ജോര്‍ജിന്റേത് അഭിനയമെന്ന മറുപടിയുമായി വി.ഡി.സതീശന്‍. ആരോഗ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയത് പൊലീസാണ്. മന്ത്രിയുടെ കൈയ്യില്‍ പരുക്ക് മുന്‍പേയുണ്ട്. കെഎസ്‌യുക്കാര്‍ ആക്രമിച്ചതായി മുഖ്യമന്ത്രിയോട് പറഞ്ഞില്ല. ഗൂഢാലോചന നടത്തിയത് സ്പീക്കര്‍ ഷംസീറാണെന്നും വിഡി സതീശന്‍ പറഞ്ഞു.