Video Stories

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, നാല് പേര്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്

By webdesk13

April 16, 2023

 

അമേരിക്കയിലെ അലബാമയില്‍ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. പിറന്നാള്‍ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക സമയം ഇന്നലെ രാത്രി 10:30ക്കാണ് വെടിവെപ്പുണ്ടായത്. ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.