FOREIGN

കളിക്കുന്നതിനിടയിൽ അനുജത്തിയുടെ വെടിയേറ്റ് ചേച്ചി മരിച്ചു.

By webdesk15

March 15, 2023

അമേരിക്കയിലെ ഹൂസ്റ്റണിൽ 3 വയസ്സുകാരിയുടെ വെടിയേറ്റ് 4 വയസ്സുകാരി സഹോദരി മരിച്ചു. നിറതോക്കുകൊണ്ട് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയുതിർന്നാണ് അപകടമുണ്ടായത്.മുതിർന്നവർ അടുത്തുണ്ടായിരുന്ന സമയത്തു തന്നെയായിരുന്നു കുട്ടികളുടെ കളി കാര്യമായത്. കുട്ടികൾ കിടപ്പുമുറിയിൽ കളിക്കുകയായിരുന്നുവെന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തം വരുത്തിവച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. അവധിക്കാലത്തു വീടുകളിലെ തോക്കുകൾ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നിർദ്ദേശം നൽകി.