kerala

യുഡിഎഫിന്റെ ഭാഗമായി ഗുരുവായൂര്‍ മുസ്‌ലിംലീഗ് തന്നെ മത്സരിക്കും: സി.എ മുഹമ്മദ് റഷീദ്

By webdesk18

December 23, 2025

ഗുരുവായൂരില്‍ യുഡിഎഫിന്റെ ഭാഗമായി മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് പറഞ്ഞു. സീറ്റുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകള്‍ ഒന്നുമില്ല. കെ മുരളീധരനോട് വ്യക്തിപരമായി ഇഷ്ടവും സ്നേഹവും ഒക്കെയുണ്ട്. 100% ശതമാനവും യുഡിഎഫിന്റെ ഭാഗമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളിധരന്‍ ഒരു സ്റ്റാര്‍ വല്യൂ ഉള്ള ആളാണ്. അദ്ദേഹം എവിടെ മത്സരിച്ചാലും ജയിക്കും. ഗുരുവായൂര്‍ കാലങ്ങളായി ലീഗ് മത്സരിച്ചു കൊണ്ടിരിക്കുന്ന സീറ്റാണ്. കെ കരുണാകരന്‍ പറഞ്ഞ ഒരു വാക്കുണ്ട്, ഗുരുവായൂര്‍ ഒരു മതേതര കേന്ദ്രമാണ് അവിടെ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞ് വെച്ചത്. അത് തന്നെയാണ് യുഡിഎഫിന്റെ വ്യക്തിപരമായ അഭിപ്രായം.