india

രാജ്യത്ത് എച്ച്3 എൻ2 വൈറസിന്റെ വ്യാപനം നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രാലയം

By webdesk15

March 11, 2023

രാജ്യത്ത് എച്ച്3 എൻ2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കർണാടകയിലും ഹരിയാനയിലും എച്ച്3 എൻ2 ബാധിച്ചു മരിച്ച ആളുകളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധന ഇന്ന് നടക്കും. രാജ്യത്ത് വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക നെറ്റ്‌വർക്ക് ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ആറ് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.