Connect with us

Culture

ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് വെള്ളിയാഴ്ച നാടിന് സമര്‍പിക്കും

Published

on

മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്‌സ്ഡ് െ്രെടനിംഗ് സെന്റര്‍ ഉദ്ഘാടനം സപ്തംബര്‍ 20 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും.

വിദ്യാഭ്യാസത്തിലൂടെ വളരുകയും അസ്തിത്വ പ്രതിസന്ധി മറികടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി
പാണക്കാട് ആസ്ഥാനമായി മികവിന്റെ കേന്ദ്രമായാണ് ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് ആരംഭിച്ചത്.

പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും പ്രസാധന രംഗത്ത് വേറിട്ട ചുവടുകള്‍ വെക്കുകയും മീഡിയയില്‍ സക്രിയമായി ഇടപെടുകയും സാമൂഹിക ശാക്തീകരണ പദ്ധതികള്‍ ഏറ്റെടുക്കുകയും ആവശ്യമായ മാനവ വിഭവശേഷി വികസിപ്പിക്കുകയും
സമൂഹത്തിന്റെ മാനസികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയെന്നതാണ് സെന്ററിന്റെ ലക്ഷ്യം.

ഇതിനായി ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റ്
ദാറുല്‍ ഹിക്മ , ബുക്പ്ലസ്, മീഡിയ ലൈന്‍, , റിസോഴ്‌സ് ഹബ്, സൈകോസോഷ്യല്‍ ഹെല്‍ത്ത് ക്ലബ്,യുട്യൂബ് ചാനല്‍, മീഡിയ സ്‌കൂള്‍, െ്രെടനേഴ്‌സ് പൂള്‍ തുടങ്ങി നിരവധി വകുപ്പുകള്‍ സി.എസ്.ഇക്കു കീഴില്‍ ഇതിനകം പ്രവര്‍ത്തന സജ്ജമായി.

സി.എസ്.ഇയുടെ വിവിധ െ്രെടനിംഗ് പ്രൊജക്ടുകള്‍ക്ക് വേണ്ട മാനവവിഭവശേഷി വികസിപ്പിക്കുന്നതോടൊപ്പം
സാമൂഹിക ഉന്നമനത്തിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് വിവിധ ഉദ്യോഗ തലങ്ങളിലും അക്കാദമിക, നിയമ രംഗങ്ങളിലും കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനുള്ള പദ്ധതികള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഓറിയന്റേഷനും മോറല്‍ ഗ്രൂമിംഗും നല്‍കുന്ന ആബിള്‍ പരിശീലന പദ്ധതി,
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെകണ്ടറിഡിഗ്രി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായിത്തീരാനുമുള്ള ‘കോഡ്’പരിശീലന പദ്ധതി, നിരന്തര പരിശീലനം നല്‍കി പഠന മികവും കരിയര്‍ ഓറിയന്റേഷനും നല്‍കുന്ന ‘ മാപ് ഇന്ത്യ’ പദ്ധതി,
ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ സംസാരിക്കാനും എഴുതാനുമുള്ള പരിശീലനം നല്‍കുന്ന ‘ലീഫ് ‘പദ്ധതി,
‘ലീഡ്’ സ്‌പോകണ്‍ ഇംഗ്ലീഷ് കോഴ്‌സ് ഉള്‍പെടെ വിവിധ പരിപാടികള്‍ക്ക് ഇതിനകം തന്നെ തുടക്കമായി.

വെള്ളിയാഴ്ച വൈകീട്ട് നാലിന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും ഓഫീസ് ആന്റ് ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. പ്രൊജക്റ്റ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, ഓണ്‍ലൈന്‍ സ്റ്റുഡിയോ, ഡോര്‍മെറ്ററികള്‍, ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍, കൗണ്‍സിലിംഗ് സെന്റര്‍, ഓപണ്‍ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് ഇതോടെ സെന്ററില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്.

സംഘടനക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 647 പ്രാഥമിക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുപ്പത്തിരണ്ടായിരം പഠിതാക്കളും 988 അധ്യാപകരുമുണ്ട്. കൂടാതെ നിരവധി മോഡല്‍ വില്ലേജുകളും മഹല്ലുകളും നടത്തുന്നു. രണ്ടു മാസം മുന്‍പ് ബീഹാറിലെ കിഷന്‍ഗഞ്ജില്‍ കൊര്‍ദോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് എന്ന സ്ഥാപനവും ഹാദിയക്കു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഡിജിറ്റല്‍ ക്ലാസ്സ് റൂം ഉദ്ഘാടനം സമസ്ത ജന. സെക്രട്ടറി, കെ.ആലിക്കുട്ടി മുസ്ലിയാരും ,
സെമിനാര്‍ ഹാള്‍ ഉദ്ഘാടനം എം. ടി അബ്ദുള്ള മുസ്‌ലിയാരും കൗണ്‌സിലിംഗ് സെന്റര്‍ അബ്ബാസലി ശിഹാബ് തങ്ങളും മീഡിയ സ്റ്റുഡിയോ പി. കെ കുഞ്ഞാലികുട്ടി എം.പിയും, ഹോസ്റ്റല്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി.യും, ആംഫി തിയേറ്റര്‍ പി. വി അബ്ദുല്‍ വഹാബ് എം.പിയും നിര്‍വ്വഹിക്കും.

സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബശീര്‍ അലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ നാസര്‍ ഹയ്യ് തങ്ങള്‍, ജമലുല്ലൈലി തങ്ങള്‍, പി. ഉബൈദുള്ള, എം.എല്‍.എ, കെ. എന്‍. എ ഖാദര്‍ എം.എല്‍.എ
എന്നിവര്‍ പ്രസിദ്ധീകരണ വിഭാഗമായ ബുക് പ്ലസിന്റെ വിവിധ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. കൂടാതെ പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

Film

‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

Published

on

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.

മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Continue Reading

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

Trending