kerala

ഹജ്ജ്: മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു

By webdesk14

June 02, 2024

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അവസരം ലഭിച്ച മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കരിപ്പൂർ എംബാർക്കേഷനിൽ ബാക്കിയുണ്ടായിരുന്നവർക്ക് യാത്രാ തീയതി ലഭിച്ചത്. ജൂൺ നാല് ആറ് തീയതികളിൽ രണ്ടു വീതവും, ജൂൺ അഞ്ചിന് ഒരു വിമാനവുമാണ് കൂടുതലായി അനുവദിച്ചിട്ടുള്ളത്.

തീർഥാടകർ യാത്ര സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ ഹാജിമാരെ അറി യിച്ചിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.