kerala

ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു

By webdesk11

May 05, 2023

കൊണ്ടോട്ടി :ഹജ്ജ്-2023നോടനുബന്ധിച്ച് ഹാജിമാര്‍ക്ക് ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായവരില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ അവസാന തിയ്യതി മെയ് 10, 5 മണി. ഓണ്‍ലൈന്‍ അപേക്ഷ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ (keralahaj committ ee.org) ലഭ്യമാകും. അപേക്ഷകര്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. സേവനം ചെയ്യാന്‍ താല്‍പര്യമുള്ള രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകര്‍ അവരുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതാണ്. പൂര്‍ണമായി പൂരിപ്പിക്കാത്തതോ തെറ്റായ വിവരങ്ങള്‍ നല്‍കിയതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

10നകം പൂര്‍ണമായ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനം ഹജ്ജ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും. വെബ് സൈറ്റ്: https://keralahajcom mittee.org