kerala

ഹജ്ജ് ക്യാമ്പില്‍ വളന്റിയര്‍ അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി മെയ് 10

By webdesk14

May 05, 2023

ഈ വര്‍ഷത്തെ ഹജ്ജിനോടനുബന്ധിച്ച് ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനത്തിന് സന്നദ്ധരായവരില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. മേയ് 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ് സൈറ്റായ keralahajcommittee.org മുഖേന അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാകണം. സേവനം ചെയ്യാന്‍ താല്‍പര്യമുള്ള രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ മുന്‍ഗണനക്രമത്തില്‍ രേഖപ്പെടുത്തണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. പൂര്‍ണമായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരെ മാത്രമാണ് ഇന്റര്‍വ്യൂവിന് പരിഗണിക്കുക.