india

ഹജ്ജ്: പ്രായപരിധി ഒഴിവാക്കി, 70ന് മുകളിലുളളവര്‍ അപേക്ഷിക്കേണ്ടത് സംവരണ വിഭാഗത്തില്‍

By Test User

December 14, 2021

2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പ്രായപരിധി ഒഴിവാക്കി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധിയാണ് ഒഴിവാക്കിയത്. മുന്‍പ് നിശ്ചയിച്ച പ്രായപരിധി 65 വയസായിരുന്നു. ഇത് എടുത്ത് കളഞ്ഞതോടെ 70 വയസിന് മുകളിലുളളവര്‍ക്കും മുന്‍പുള്ള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ നല്‍കാം.

അപേക്ഷ നല്‍കേണ്ടത് ഓണ്‍ലൈനായാണ്. സംവരണ വിഭാഗത്തില്‍ അപേക്ഷ കൊടുക്കുന്നവര്‍ക്കൊപ്പം ഒരാള്‍ സഹായിയായി വേണം. രണ്ട് 70 വയസിന് മുകളിലുളളവര്‍ ഒരു കവറില്‍ ഉണ്ടെങ്കില്‍ രണ്ട് സഹായികളെ അനുവദിക്കും. ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് സഹയാത്രികരായി അനുവദിക്കുക.

മതിയായ രേഖകള്‍ ഇവരുടെ ബന്ധം തെളിയിക്കുന്നതിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപെടുന്ന വ്യക്തി/സഹായി യാത്ര ഒഴിവാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും എന്ന് അറിയിച്ചിട്ടുണ്ട്. നറുക്കെടുപ്പ് വഴിയാകും അപേക്ഷകര്‍ കൂടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്.