kerala

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ല; കേന്ദ്ര വ്യോമയാന മന്ത്രാലയം

By webdesk18

February 25, 2025

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭൂമിശാസ്ത്രപരവും റണ്‍വേയിലെ പരിമിതികളുമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനനിരക്ക് ഉയരുവാന്‍ കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.ഹാരിസ് ബീരാന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണക്കാരായ ഹജ്ജ് തീര്‍ഥാടകരുടെ മുഖത്തടിക്കുന്നതാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാന്‍ എംപി പ്രതികരിച്ചു.