GULF

ഹജ്ജ്: പുണ്യസ്ഥലങ്ങളിലെ നടപ്പാതകള്‍ തണുപ്പിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷം മുതല്‍

By webdesk14

June 20, 2023

ഹജ്ജ് കര്‍മങ്ങള്‍ അടുത്ത് വന്ന സാഹചര്യത്തില്‍ ഇതാദ്യമായി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ നടപ്പാതകള്‍ തണുപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങി. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ നിലം തണുപ്പിക്കുകയും അന്തരീക്ഷ താപനില കുറക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന മിനായിലുള്ള ജംറയില്‍ ഇത്തവണ ഈ പദ്ധതി പരീക്ഷിക്കുന്നുണ്ട്. നടപ്പാതകളുടെ പ്രതലം തണുപ്പിക്കുന്നതിന് നേരത്തെ പ്രത്യേക ഗവേഷണ പഠന പരീക്ഷണങ്ങള്‍ റോഡ് അതോറിറ്റി നടത്തിയിരുന്നു. ഇതുവഴി ചൂട് സമയത്ത് തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.