മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രയ്ക്കായി വിമാനക്കമ്പനികളുമായി ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കരിപ്പൂരില്‍ നിന്നുള്ള നിരക്കില്‍ ഇളവ് ലഭിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ആകാശ എയറിന് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചു. 1.07 ലക്ഷം രൂപയാണ് ഇത്തവണത്തെ നിരക്ക്.
കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസിനാണ് അനുമതി. 87,697 രൂപയാണ് കൊച്ചിയിലെ നിരക്ക്. കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് സൗദി ബജറ്റ് എയര്‍ലൈന്‍സായ ഫ്‌ളൈഡീല്‍ നടത്തും. 89,737 രൂപയാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്.
ആകാശ, ഫ്‌ളൈനാസ്, ഫ്‌ളൈഡീല്‍ എന്നിവയ്‌ക്കൊപ്പം എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കരിപ്പൂരില്‍ നിന്ന് 1.25 ലക്ഷം രൂപയായിരുന്ന നിരക്ക് ഇത്തവണ 18,000 മുതല്‍ 19,000 രൂപ വരെ കുറഞ്ഞു.