Culture

ഹലാല്‍ ഫായിദ സി.പി.എമ്മിന് മാഫി ഫായിദയാകും

By chandrika

December 26, 2017

പി.കെ ഫിറോസ്

സദ്ദാം ഹുസൈന്‍, യാസര്‍ അറഫാത്ത് എന്നിവരോടൊന്നിച്ച് മോര്‍ഫ് ചെയ്ത ഫോട്ടോ, ന്യൂനപക്ഷ സമ്മേളനം, ബീഫ് വരട്ടല്‍ തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം സി.പി.എം നാടക സംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദ.

സി.പി.എം ഒരു കാര്യം മനസ്സിലാക്കണം. ഇത്തരം ചെപ്പടി വിദ്യകളല്ല ആത്മാര്‍ത്ഥമായ നിലപാടുകളാണ് ന്യൂനപക്ഷങ്ങള്‍ക്കാവശ്യമായിട്ടുള്ളത്. സംവരണമടക്കമുള്ള വിഷയങ്ങളില്‍ നിങ്ങളിപ്പോഴും നീങ്ങുന്നത് സംഘ് പരിവാരങ്ങളുടെ നിലപാടിനോടൊപ്പമാണ്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമടക്കമുള്ളവര്‍ വിശ്വാസികളായതിന്റെ പേരില്‍ കൊല്ലപ്പെട്ടത് നിങ്ങളുടെ ഭരണ കാലത്താണ്. ആര്‍.എസ്.എസ്സിന്റെ പാഠ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുമ്പോള്‍ അബ്ദുറബ്ബായിരുന്നില്ല വിദ്യാഭ്യാസമന്ത്രി, സാക്ഷാല്‍ രവീന്ദ്രനാഥായിരുന്നു.

ബംഗാളിലെ മമത ബാനര്‍ജിയും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ആര്‍.എസ്.എസ്സിനെതിരെ സ്വീകരിക്കുന്ന ചങ്കുറപ്പുള്ള നിലപാടുകള്‍ കാണുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ട് എന്ന് പറയുന്ന ഇരട്ടച്ചങ്കിനെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ മാത്രമാണ് ഇവിടെയുള്ളവര്‍ക്ക് സാധിക്കുന്നത്.

രാജ്യം കൂരിരുട്ടിലൂടെ മുന്നോട്ട് പോവുമ്പോള്‍ ഗുജറാത്തില്‍ കണ്ട പ്രതീക്ഷയുടെ തീപ്പൊരിയെ നിസ്സാരവല്‍ക്കരിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത്തരം സമീപനം തന്നെയാണ് ഇനിയും നിങ്ങളെ മുന്നോട്ട് നയിക്കുന്നതെങ്കില്‍ ഹലാല്‍ ഫായിദ മാഫി ഫായിദ(No profit) ആവും എന്ന കാര്യത്തില്‍ സംശയമില്ല.