kerala

ഹലാല്‍ വിഷയത്തില്‍ കെ സുരേന്ദ്രനും സന്ദീപ് വാര്യരും രണ്ടു ചേരിയില്‍

By web desk 1

November 21, 2021

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിഷയത്തില്‍ സന്ദീപ് വാര്യറുടെ നിലപാടുകളെ തള്ളി ബിജെപി. ഹലാല്‍ ഭക്ഷണത്തെ എതിര്‍ക്കാതെ സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സുധീര്‍ പറഞ്ഞു.

ഹലാല്‍ വിഷയത്തില്‍ ബിജെപി നിലാപാട് തള്ളിയ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് സന്ദീപ് വാര്യര്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതാണ് ബിജെപി ഘടകത്തെ ചൊടിപ്പിച്ചത്.