മാധ്യമപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രമുഖ മാധ്യമപ്രവർത്തകനും മൂവാറ്റുപുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റും ചന്ദ്രിക ദിനപത്രം ലേഖകനുമായ കെ.എം. അബ്ദുൽ മജീദിനെ ആദരിച്ചു. മൂവാറ്റുപുഴ നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ത്രിവേണിയോണം 2026’ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്.
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. മാധ്യമരംഗത്ത് അഞ്ചു പതിറ്റാണ്ടുകാലം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയായിരുന്നു പുരസ്കാര സമർപ്പണം.