Connect with us

News

രണ്ട് വനിത ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; ഗസ്സയില്‍ മരണം 5,100 കടന്നു

ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

Published

on

ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ, ഹമാസ് 2 ബന്ദികളെ കൂടി മോചിപ്പിച്ചു. വയോധികരായ 2 വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.

ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ മരണ സംഖ്യ 5,100 കടന്നു. മരിച്ചവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. ഫലസ്തീന്‍ ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം പരിക്കേറ്റവരുടെ എണ്ണം 15,275 കവിയും.

ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയില്‍വെച്ചിരുന്ന 2 ബന്ദികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രാഈലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ റേഡിയോ അവകാശപ്പെടുന്നു.

യുദ്ധനിയമങ്ങള്‍ പോലും പാലിക്കാതെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തെ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷണര്‍ വിമര്‍ശിച്ചു. ഇസ്രാഈലിന്റെ പ്രതിരോധം നിയമങ്ങള്‍ പാലിച്ചാകണമെന്നും, സിവിലിയന്‍മാര്‍ക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറല്‍ കുറ്റപ്പെടുത്തി. തടവില്‍ കഴിയുന്ന തങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാളെ ഇസ്രാഈല്‍ കൊന്നു കളഞ്ഞതായി ഹമാസ് പറഞ്ഞു.

പോരാട്ടം രൂക്ഷമാകുമ്പോള്‍ ജാഗ്രതയിലാണ് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍. വരും ദിവസങ്ങളില്‍ മേഖലയിലെ യു.എസ് സൈനികര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍ ആത്മരക്ഷാര്‍ഥമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പെന്റഗന്‍ നിര്‍ദേശം.

അതിനിടെ, സിറിയയില്‍ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള അല്‍ ഒമര്‍ എണ്ണപ്പാടത്ത് സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം രൂക്ഷമാകവെ ഫലസ്തീന്‍ ഇസ്രാഈല്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപെട്ട് അമേരിക്ക കത്ത് നല്‍കിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടവരുത്തരുത് എന്ന് കൂടി ആവശ്യപ്പെടുന്ന രണ്ട് കത്തുകളാണ് കൈമാറിയത്. സംഘര്‍ഷത്തിന് ഉത്തരവാദി അമേരിക്കയാണ് എന്ന് കത്തിന് മറുപടി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ ഉമര്‍ അബ്ദുല്ലാഹിയാന്‍ പ്രതികരിച്ചു.

കനത്ത വ്യോമാക്രമണത്തിലും, ഇസ്രാഈല്‍ ഉപരോധത്തിലും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ വലയുകയാണ് ഗസ്സ. 54 ട്രക്കുകള്‍ മാത്രമാണ് റഫ അതിര്‍ത്തി വഴി സഹായവുമായി എത്തിയത്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട മരുന്നിനും, ചികിത്സാ ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നു. പിറന്നുവീഴുന്ന കുട്ടികളുടെ ജീവന്‍ പോലും അപകടത്തിലാണ്. ആശുപത്രികള്‍ക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

 

kerala

മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ പുറത്താക്കി

മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.

Published

on

കൊച്ചി മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. വിദ്യാര്‍ത്ഥയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടയ്ക്കാണ് കുട്ടിയുടെ ശരീരത്തില്‍ പാടുകളുള്ളത് രക്ഷിതാക്കള്‍ കണ്ടത്. ഇതേ കുറിച്ച് കുട്ടിയോട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

 

Continue Reading

india

ഡല്‍ഹിയില്‍ 2000 കോടിയുടെ 200 കിലോ ഗ്രാം കൊക്കെയ്ന്‍ പിടികൂടി

ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

Published

on

ഡല്‍ഹിയില്‍ 2000 കോടിയുടെ 200 കിലോ ഗ്രാം കൊക്കെയ്ന്‍ പിടികൂടി. രമേഷ് നഗര്‍ മേഖലയില്‍ നിന്ന് ഡല്‍ഹി പൊലീസാണ് യെക്കുമരുന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നായിരുന്നു കൊക്കെയ്ന്‍ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്തുന്നതിനു വേണ്ടി പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് വാഹനം പിടികൂടിയത്. രാജ്യ തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

നേരത്തെ 560 കിലോ ഗ്രം കൊക്കെയ്‌നും 40 കിലോ ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5260 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയിരുന്നത്. ഒക്ടോബര്‍ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതില്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും രണ്ട് പേരെ അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടി.

 

Continue Reading

kerala

‘ഓംപ്രകാശ് ആരാണെന്ന് അറിയില്ല’: നടി പ്രയാഗ മാര്‍ട്ടിന്‍

ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

Published

on

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷമാണ് ഓംപ്രകാശിനെ കുറിച്ച് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതില്‍ സത്യമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ഓം പ്രകാശ്  പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.

അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങിയിരുന്നു. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.

നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

Continue Reading

Trending