കൈമുറിച്ചുമാറ്റിയ പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു. എറണാകുളം കാക്കനാട്ടെ ഹോപ് ക്ലിനിക്കിലാണ് ഇന്നുരാവിലെ കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചത്. പ്രതിപക്ഷേനേതാവ് വിഡി സതീശന്‍ കുട്ടിയെ നേരില്‍ സന്ദര്‍ശിച്ചു.
മാധ്യമവാര്‍ത്തകളെതുടര്‍ന്ന ്പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കൃത്രിമക്കൈ പിടിപ്പിക്കുന്നതിനുള്ള സഹായം നല്‍കിയത്. എട്ടുലക്ഷത്തോളം രൂപയാണ് കൃത്രിമക്കൈക്കായി അദ്ദേഹം ചെലവഴിച്ചത്. ഇതിനുള്ള കൈ വിദേശത്തുനിന്ന് കഴിഞ്ഞദിവസം എറണാകുളത്തെത്തിക്കുകയായിരുന്നു. കാക്കനാട്ടുള്ള കൃത്രിമ കൈയും കാലും മൂക്കും മറ്റും വെച്ചുപിടിപ്പിക്കുന്ന സ്ഥാപനത്തിലാണ് കൈ വെച്ചുപിടിപ്പിച്ചത്. പത്തുമിനിറ്റ് കൊണ്ട് ട്രാന്‍സ്പ്ലാന്റേഷന്‍ പൂര്‍ത്തിയായി. രാവിലെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി വേണ്ട നിര്‍ദേശം നല്‍കി. കുട്ടിയെയും കുടുംബത്തെയും അദ്ദേഹം ആശ്്വസിപ്പിച്ചു. കു്ട്ടിയുടെ ഭാവി ചെലവുകള്‍ക്കും ഭൂമിക്കും വീടിനുമുള്ള സഹായം പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തതായി വിനോദിനിയുടെപിതാവ് വിനോദ് അറിയിച്ചു. മുന്‍ മന്ത്രി വിസി കബീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സതീശനൊപ്പമുണ്ടായിരുന്നു. അതൊരു പാവം കുഞ്ഞല്ലേ, സന്തോഷമായി എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
സെപ്തംബറില്‍ കളിക്കുന്നതിനിടെവീണ് പരിക്കേറ്റതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ചികില്‍സാ വീഴ്ച കാരണമാണ് ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരുടെ പിഴവിനെതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നേരത്തെ കുടുംബത്തിന് രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിമാസം നാലായിരം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ കെ.ബാബു അറിയിച്ചിട്ടുണ്ട്. സംഭവം സംസ്ഥാനത്ത് ഏറെ രാഷ്ട്രീയവിവാദത്തിനിടയാക്കിയിരുന്നു