kerala

വനിതാ ഡോക്ടറെ ശല്യപ്പെടുത്തി; ചോദ്യം ചെയ്ത ഹൗസ് സര്‍ജന് ക്രൂരമര്‍ദനം; എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

By webdesk11

July 01, 2023

വനിത ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്രൂരമര്‍ദനം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ജോസ്മില്‍, റോഷന്‍ എന്നിങ്ങനെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയില്‍ എത്തിയ ഇവര്‍ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത യുവ ഡോക്ടറെ പ്രതികാരപൂര്‍വ്വം ഡോക്ടര്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു.