gulf
മല്ലു ട്രാവലര്‍ക്കെതിരായ പീഡന കേസ്; ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു
സഊദി കോണ്‍സുലേറ്റിലും എംബസിയിലും നല്കിയ പരാതിയിലാണ് നടപടി

മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരായ പീഡന കേസില്‍ സഊദി വനിതയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ് ബ്യൂറോ. സഊദി കോണ്‍സുലേറ്റിലും എംബസിയിലും നല്കിയ പരാതിയിലാണ് നടപടി. ഷക്കീര്‍ സുബ്ഹാനെതിരെ പൊലീസ് സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ ഐബി ശേഖരിച്ചു. തുടര്‍ നടപടികളും ഐബി വീക്ഷിച്ച് വരികയാണ്. പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ഡയറക്റേറ്റിനെ അറിയിച്ചു. സംഭവത്തില്‍ സഊദി എംബസി പരാതി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
യുവതിയുടെ ഇന്ത്യയിലെ താമസം നിയമങ്ങള്‍ പാലിച്ചാണെന്നും എംബസി വ്യക്തമാക്കി. ഇതിനിടെ ഷാക്കിര്‍ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചുമതലകളില്‍ നിന്ന് മാറ്റിയതായി ഇന്‍ഫ്ളുവന്‍സേഴ്സ് കമ്മ്യൂണിറ്റി വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റിയതായി കേരള ഇന്‍ഫ്ളുവന്‍സേഴ്സ് കമ്മ്യൂണിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാല്‍ നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
സഊദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരായ പരാതി. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
gulf
ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്ട്രേഷന് ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍
ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്ട്രേഷന് ജൂലൈ 20ന് അവസാനിക്കും.

gulf
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.
നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.
ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .
ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.
അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.
gulf
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി

മസ്കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.
ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.
അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍