kerala

മല്ലു ട്രാവലറിനെതിരെ പീഡനക്കേസ്; വ്യാജ പരാതിയെന്ന് വ്ളോഗര്‍

By webdesk14

September 16, 2023

വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബാനെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷാക്കിര്‍ സുബാനെതിരെ കേസ് എടുത്തത്.

എന്നാല്‍, പരാതി നൂറു ശതമാനം വ്യാജമാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷാക്കിര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ഈ മാസം 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. അഭിമുഖത്തിനെന്നു പറഞ്ഞാണ് വ്‌ളോഗര്‍ യുവതിയെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനോടൊപ്പമാണ് ഇവര്‍ എത്തിയിരുന്നത്. ഇയാള്‍ പുറത്തുപോയ സമയത്താണ് ഷാക്കിര്‍ തന്നെ കയറിപ്പിടിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഷാക്കിര്‍ നിലവില്‍ വിദേശത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍.