india

ഹരീഷ് സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യം; ആര് ആരെയാണ് സഹായിക്കുന്നതെന്ന് പ്രതിപക്ഷം

By webdesk15

September 05, 2023

ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെയുടെ ലണ്ടനിൽ വച്ച് നടന്ന മൂന്നാമത്തെ വിവാഹി ചടങ്ങിൽ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടി മുങ്ങിയ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി പങ്കെടുത്തത് വിവാദമാകുന്നു.മോദി സർക്കാരിന്റെ പ്രിയപ്പെട്ട അഭിഭാഷകന്റെ വിവാഹം ആഘോഷിക്കാൻ ക്ഷണിതാവായി എത്തിയത് ഇന്ത്യൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി വിമർശിച്ചു.സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യത്തെ മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിതേഷ് ഷായും വിമർശിച്ചു.സംഭവം പ്രധാനമന്ത്രി മോദിയുടെ സൽപ്പേരിൽ കറുത്ത പാടാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ഉന്നതതല സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം സാൽവെയും അംഗമാണ്.