രാഹുല്‍ ഗാന്ധിക്ക് എതിരെ മാനനഷ്ടക്കേസില്‍ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് സ്ഥാനക്കയറ്റം. നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
Is it a fact Your Lordship? https://t.co/WVB5Ij8Kme
— digvijaya singh (@digvijaya_28) March 26, 2023
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചു നടത്തിയ പരാമര്‍ശമാണ് വിവാദമായത്.