india

ഹരിയാനയിൽ അരിമിൽ കെട്ടിടം തകർന്ന് വീണ് നാലുപേർ മരിച്ചു

By webdesk15

April 18, 2023

ഹരിയാനയിലെ കർണാലിൽ അരിമിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് നാലുപേർ മരിച്ചു. പരിക്കേറ്റ ഇരുപതോളം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് നില കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.