News

ഹാരിയറും സഫാരിയും ഇനി പെട്രോളിലും; ഹൈ മൈലേജുള്ള പുതിയ 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിനുമായി ടാറ്റ

By webdesk17

December 23, 2025

ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്യുവികളായ ഹാരിയറും സഫാരിയും ആദ്യമായി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ എത്തുന്നു. ഇതുവരെ ഡീസല്‍ എഞ്ചിനുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ മോഡലുകളില്‍, ടാറ്റ പുതിയ 1.5 ലിറ്റര്‍ ടര്‍ബോപെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഹൈപ്പീരിയന്‍ എന്ന പേരിലുള്ള ഈ എഞ്ചിന്‍ ഉയര്‍ന്ന മൈലേജും മികച്ച പ്രകടനവുമാണ് വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെ പുറത്തിറക്കിയ ടാറ്റ സിയറയില്‍ ആദ്യമായി കണ്ട ഈ 1.5 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, ARAI അവകാശപ്പെടുന്ന 29.9 കിലോമീറ്റര്‍/ലിറ്റര്‍ (ഓട്ടോമാറ്റിക്) മൈലേജോടെയാണ് അവതരിപ്പിച്ചത്. 4സിലിണ്ടര്‍ സജ്ജീകരണം, ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന്‍, വേരിയബിള്‍ ജ്യാമിതി ടര്‍ബോചാര്‍ജര്‍ (VGT) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയതാണ് ഈ എഞ്ചിന്‍. സിയറയില്‍ ഇത് 158 bhp കരുത്തും 255 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഹാരിയറിനും സഫാരിക്കും വേണ്ടി ഈ എഞ്ചിന്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. രണ്ട് എസ്യുവികളിലും എഞ്ചിന്‍ 168 യവു കരുത്തും 280 ചാ ടോര്‍ക്കും നല്‍കും. ഇതോടെ പെട്രോള്‍ എഞ്ചിനുകളിലായിട്ടും ഹാരിയറും സഫാരിയും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് ടാറ്റ വ്യക്തമാക്കുന്നു. പുതിയ പെട്രോള്‍ ഹാരിയറും സഫാരിയും 6സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടെ ലഭ്യമാകും. ഇതുവഴി നഗരയാത്രയ്ക്കും ഹൈവേ ഡ്രൈവിംഗിനും കൂടുതല്‍ സുഖകരമായ അനുഭവമാണ് ലക്ഷ്യമിടുന്നത്.

ഹാരിയര്‍ പെട്രോള്‍ പതിപ്പ് സ്മാര്‍ട്ട് പ്യുവര്‍ എക്‌സ്, പ്യുവര്‍ എക്‌സ് ഡാര്‍ക്ക്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ എക്‌സ് ഡാര്‍ക്ക്, ഫിയര്‍ലെസ് എക്‌സ്, ഫിയര്‍ലെസ് എക്‌സ് ഡാര്‍ക്ക്, ഫിയര്‍ലെസ് എക്‌സ് സ്‌റ്റെല്‍ത്ത്, സഫാരി പെട്രോള്‍ തുടങ്ങിയ നിരവധി വേരിയന്റുകളില്‍ പുറത്തിറങ്ങും. സഫാരി പെട്രോള്‍ പതിപ്പ് ഇതിലും കൂടുതല്‍ വകഭേദങ്ങളില്‍ ലഭ്യമാകും. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍ എക്‌സ് ഡാര്‍ക്ക്, അഡ്വഞ്ചര്‍ എക്‌സ്+, അഡ്വഞ്ചര്‍ എക്‌സ്+ ഡാര്‍ക്ക്, അക്കംപ്ലിഷ്ഡ് എക്‌സ്, അക്കംപ്ലിഷ്ഡ് എക്‌സ്+, അക്കംപ്ലിഷ്ഡ് എക്‌സ്+ ഡാര്‍ക്ക്, അക്കംപ്ലിഷ്ഡ് എക്‌സ് സ്‌റ്റെല്‍ത്ത്, അക്കംപ്ലിഷ്ഡ് എക്‌സ് അള്‍ട്രാ, അക്കംപ്ലിഷ്ഡ് എക്‌സ് റെഡ് ഡാര്‍ക്ക് തുടങ്ങിയവയാണ് പ്രധാന വേരിയന്റുകള്‍.

ഹാരിയര്‍, സഫാരി പെട്രോള്‍ വേരിയന്റുകളുടെ വില ടാറ്റ മോട്ടോഴ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, അതത് ഡീസല്‍ വേരിയന്റുകളേക്കാള്‍ അല്പം കുറഞ്ഞ വിലയില്‍ ഇവ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഗമവും ശാന്തവുമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്ന പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍, കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.