ലണ്ടന്‍: ഫിലിപ്പോ കുട്ടീന്യോയയെ സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് ബാര്‍സിലോണ. ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ നേട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ സീസണില്‍ വന്‍ നേട്ടത്തിനായുള്ള ചര്‍ച്ചകളിലാണ് റയല്‍ മാഡ്രിഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തിനായി അരങ്ങ് തകര്‍ക്കുന്ന ഹാരി കെയിനാണ് സൈനുദ്ദീന്‍ സിദാന്‍ ലക്ഷ്യമിടുന്നത്. ടോട്ടനവുമായി പുതിയ കരാര്‍ ഇത് വരെ ഹാരി ഒപ്പിട്ടിട്ടില്ല എന്നതാണ് അദ്ദേഹം കളം മാറുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നത്. റയലിലേക്ക് വരണമെങ്കില്‍ ടീമിന്റെ പത്താം നമ്പര്‍ ജഴ്‌സി അദ്ദേഹം ആവശ്യപ്പെട്ടതായി ഡിയാരിയോ ഗോള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം പ്രീമിയര്‍ ലീഗിലെ ടോപ് സ്‌ക്കോറര്‍ പട്ടം സ്വന്തമാക്കിയ ഹാരി ലിയോ മെസി, കൃസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്ക്് വെല്ലുവിളിയാവുമെന്നാണ് കരുതപ്പെടുന്നത്.