സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.