india

ഹരിയാന, ഗ്യാന്‍വാപി: മുസ്‌ലിം ലീഗ് എം.പിമാര്‍ ധര്‍ണ നടത്തി

By webdesk14

August 04, 2023

ഹരിയാനയിലെ ന്യൂനപക്ഷ വിഭാഗങ്ങൾതിരെയുള്ള അതിക്രമങ്ങൾ, ഗ്യാൻ വാപി മസ്ജിദ് എന്നീ വിഷയങ്ങളിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി പ്രതിമക്ക് മുമ്പിൽ മുസ്ലിം ലീഗ് എം.പിമാർ ധർണ്ണ നടത്തി. ഇ. ടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, പിവി. അബ്ദുൽ വഹാബ്, നവാസ് ഗനി എന്നിവരാണ് പ്രതിഷേധിച്ചത്.

ഹരിയാനയിലെ അക്രമ സംഭവങ്ങളിൽ ഭരണകൂടം ഫലപ്രദമായി ഇടപെടുന്നില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ അരക്ഷിതരാണെന്നും എം.പിമാർ പറഞ്ഞു. ഗ്യാൻവ്യാപി മസ്ജിദിന് മേലുള്ള അനാവശ്യ അവകാശ വാദത്തിൽ ഭരണകൂടം നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.