india

ഹരിയാന സ്‌കൂള്‍ അസംബ്ലികളില്‍ ഭഗവദ്ഗീതാ ശ്ലോകങ്ങള്‍ നിര്‍ബന്ധമാക്കുന്നു

By nazmiya nazreen

July 20, 2025

ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

ഈ വാക്യങ്ങള്‍ വായിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്. രാവിലെ അസംബ്ലികളില്‍ തിരഞ്ഞെടുത്ത വാക്യങ്ങള്‍ പതിവായി വായിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരിയാനയിലെ സ്‌കൂളുകളിലുടനീളം അടുത്ത അധ്യയന കാലയളവില്‍ നടപ്പാക്കല്‍ ആരംഭിക്കാനാണ് നീക്കം.